പോത്തന്‍കോട് വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതികളായ ഭരതന്നൂര്‍ ലെനിന്‍കുന്ന് ഷീജാഭവനില്‍ നിന്നും മാറനാട് ഷൈന്‍ ഭവനില്‍ താമസിക്കുന്ന വി.ഷിബിന്‍ ( 32 ) , ചോഴിയക്കോട് അഭയവിലാസത്തില്‍ വി. വിഷ്ണു ( 30) എന്നിവരെ പോത്തന്‍കോട് പൊലീസ് അറസ്റ്റു ചെയ്തു. കോലിയക്കോട് സൊസൈറ്റി ജംക്ഷനു സമീപം വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ 76 വയസ്സുള്ള വയോധികയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പിടിച്ചുപറിയുള്‍പ്പെടെ ഏഴോളം മോഷണ കേസുകളില്‍ ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തന്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.