തിരുവനന്തപുരം : പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ പെരിങ്ങമ്മല ദൈവപ്പുര ചെറുതൊളിക്കോട് ദിനേശ് വിലാസത്തിൽ ദിനേശ്കുമാർ (44) ആണ് കാപ്പാ നിയമപ്രകാരം അറസ്റ്റിലായത്.
ഇയാളുടെ പേരിൽ നിരവധി വാറണ്ടുകൾ നിലവിൽ ഉണ്ടായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞദിവസം റൂറൽ ജില്ലാപോലീസ് മേധാവി ശില്പ ദേവയ്യ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ മേൽനോട്ടത്തിൽ പാലോട് പോലീസ് ഇൻസ്‌പെക്ടർ പി.ഷാജിമോന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
പാലോട് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു.