അടൂർ ചായലോട് നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ എ ടി ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ച ഒരു മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
ഗുരുതരാവസ്ഥയായ കുഞ്ഞിനെ അടൂർ നിന്നും പ്രത്യേകം സജ്ജീകരിച്ച ആംബുലൻസൽ
മണിക്കൂറുകൾക്കകം എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള
കുഞ്ഞുമായി ആംബുലൻസ് വരുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് തുടർന്ന്
വിവിധ ഇടങ്ങളിൽ നാട്ടുകാർ ഗതാഗതം നിയന്ത്രിച്ച് ആംബുലൻസ് വേഗത്തിൽ കടത്തി വിടുകയായിരുന്നു.6:മണിയോടെ തിരിച്ച ആംബുലൻസ് എംസി റോഡ് വഴി മണിക്കൂറുകൾക്കകം എസ്എടി ആശുപത്രിയിൽ എത്തിയെങ്കിലും കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായില്ല.