പറവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു

കൊച്ചി : എറണാകുളം പററവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകൾ നിമ്മ്യ എന്നിവരാണ് രാത്രി വീരൻ പുഴയിൽ മുങ്ങി മരിച്ചത്. ബാബുവും മകളും ചെറുവഞ്ചിയിലാണ് മീൻപിടിക്കാൻ ഇറങ്ങിയത്. പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി. കടമക്കുടി ഗവ വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ.