കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ലീഡർ കെ. കരുണാകരൻ അനുസ്മരണം നടത്തി

ലീഡർ കെ. കരുണാകരന്റെ പതിമൂന്നാം ചരമ വാർഷികത്തോനുബന്ധിച്ച് കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണവും,പുഷ്പാർച്ചനയും നടന്നു.മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എസ്, ജാബിറിന്റെ അധ്യക്ഷതയിൽ DCC, അംഗം MK, ജ്യോതി ഉദ്ഘാടനം ചെയ്തു.മേവർക്കൽ നാസർ ദിനേശൻ പിള്ള താഹിർ വഞ്ചിയൂർ അസീസ് പള്ളിമുക്ക് കൃഷ്ണൻകുട്ടി കുമാർ തുടങ്ങിയവർ സംസാരിച്ചു.