മനുഷ്യ പുരോഗതിക്ക് നാടകം എന്ന കലാരൂപത്തിലൂടെ ഊർജം പകർന്ന അതുല്യ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി

വർക്കല : മനുഷ്യ പുരോഗതിക്ക് നാടകം എന്ന കലാരൂപത്തിലൂടെ ഊർജം പകർന്ന അതുല്യ പ്രതിഭയായിരുന്നു തോപ്പിൽ ഭാസിയെന്ന് കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. 

യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തോപ്പിൽ ഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഗീതാ നസീർ, തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഷോണി ജി.ചിറവിള അധ്യക്ഷനായി. 

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷീല രാഹുലൻ, ജില്ലാ സെക്രട്ടറി നന്ദകുമാർ, വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി കെ.ദേവകി, ജില്ലാ എക്‌സിക്യൂട്ടീവംഗം ചെറുന്നിയൂർ ബാബു, മണ്ഡലം ജോയിന്റ് സെക്രട്ടറി എം.എം.ഫാത്തിമ, മണ്ഡലം സെക്രട്ടറി സുജാതൻ കെ.അയിരൂർ, ചെറുന്നിയൂർ സിന്ധു എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് കെ.പി.എ.സി. നാടക ഗാനങ്ങളുടെ ആലാപനവും നടന്നു. 

വർക്കല മണിലാൽ, മനോഹർജി, ചെറുന്നിയൂർ ബാബുരാജ്, ജിജി സനൽ, ഉദയകുമാർ, മുത്താന നാസർ, ഇടവ ഉണ്ണി, ഷിജി ജയകൃഷ്ണൻ, ബൈജു പാളയംകുന്ന്, ഇടവ ഇന്ദു എന്നിവർ ഗാനങ്ങൾ ആലപിച്ചു.