വെട്രിമാരൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം, ഒരു മരണം
December 04, 2022
വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെന്നൈയ്ക്കടുത്ത് കേളമ്പാക്കത്ത് നടന്ന സംഭവത്തിൽ സംഘട്ടന സംഘാംഗമായ സുരേഷ് (49) ആണ് മരിച്ചത്.
ക്രെയിനിന്‍റെ ഇരുമ്പ് വടം പൊട്ടിയതിനെ തുടർന്ന് 30 അടി ഉയരത്തിൽ നിന്ന് അദ്ദേഹം വീഴുകയായിരുന്നു. കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ട്രെയിൻ അപകട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.