ഹൃദയം തുറക്കാതെ ഹൃദയ വാൽവ് ശസ്ത്രക്രിയ വിജയം; നന്ദി അറിയിച്ച് കാട്ടുപുതുശ്ശേരി സ്വദേശി നാസർ

രോഗിയുടെ ഹൃദയം തുറക്കാതെ ഹൃദയ വാൽവും ആറു മാസത്തിനുള്ളിൽ വൃക്കയും വിജയകരമായി മാറ്റിവച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ. തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശിയായ നാസർ എന്ന അറുപത്തിയേഴുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

മുന്നോട്ടു ജീവിക്കാനാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന നിമിഷത്തിൽ നിന്ന് നാസറിന്റെ നിശ്ചയദാർഡ്യവും ഡോക്ടർമാരുടെ കഴിവും മെഡിക്കൽ സങ്കേതങ്ങളും ഒരുമിച്ചപ്പോഴുണ്ടായ ഒരു തിരിച്ചുവരവിനെകുറിച്ചാണ്. ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ അഥവ ടാവി ചെയ്തതിന് പുറമെയാണ് വൃക്കമാറ്റിവയ്ക്കലിനും നാസർ വിധേയനായത്. നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ജീവിതം തിരിച്ചുപിടിച്ചാണ് നാസർ എല്ലാവർക്കും നന്ദി അറിയിച്ച് കൊച്ചിയിൽ എത്തിയത്.