വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി ഇടിച്ച് സ്ത്രീ മരണപ്പെട്ടു.

വെഞ്ഞാറമൂട്ടിൽ ടിപ്പർ ഇടിച്ച് സ്ത്രീ മരണപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടുകൂടി സംസ്ഥാനപാതയിൽ അമ്പലമുക്കിലാണ് അപകടം. വെഞ്ഞാറമൂട് അമ്പലമുക്ക് സ്വദേശി ദാക്ഷായണി (80) ആണ് മരണപ്പെട്ടത്.
അമ്പലമുക്കിന് സമീപത്തെ കോറിയിൽ നിന്നും പാറയുമായി വന്ന ടിപ്പർ ലോറി ഇടിച്ചതിന് ശേഷം ദാക്ഷായണിയുടെ ശരീരത്തിൽ കൂടി ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.