കല്ലമ്പലം : കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി ഹൗസ് ഡ്രൈവര്‍ റിയാദില്‍ മരിച്ചു. കല്ലമ്പലം തോട്ടക്കാട് സ്വദേശി ഭരതന്‍ മധു (56) ആണ് മരിച്ചത്.
30 വര്‍ഷം റിയാദില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയില്‍ ഒമ്പത് മാസം മുൻമ്പാണ് തിരിച്ചെത്തിയത്.
വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ റെഡ്ക്രസന്‍റ് ആംബുലന്‍സില്‍ നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ - ബിന്ദു, മക്കള്‍ - അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ.