തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ ശിവഗിരി സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ദേശീയപാതയിൽ വെട്ടുറോഡ് മുതൽ പാരിപ്പള്ളി വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു.വെഞ്ഞാറമൂട്,കിളിമാനൂർ, വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡിൽ നിന്ന് തിരിഞ്ഞ് പോത്തൻകോട്, പുതിയകാവ്,പോങ്ങനാട്, പള്ളിക്കൽ, പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക് പേകേണ്ടതാണ്. കൊല്ലത്തു നിന്ന് തിരുവനന്തപുരം പോകുന്ന വാഹനങ്ങൾ ആറ്റിങ്ങൽ മൂന്നു മുക്കിൽ നിന്ന് തിരിഞ്ഞ് വെഞ്ഞാറമൂട്, പോത്തൻകോട്,വെട്ടുറോഡ് വഴി തിരുവനന്തപുരത്തേക്കും പോകണം.
ഹെവി വാഹനങ്ങൾ തീരദേശ റോഡ് ഉപയോഗിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.