മൂന്ന് ദിവസം നീണ്ടുനിന്ന വാശിയേറിയ കലാ -കായിക പോരാട്ടങ്ങൾക്ക് സമാപനം. സംസ്ഥാന യുവജനക്ഷേമ ബോർഡും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് നിർവഹിച്ചു.
കലാ-കായിക മത്സരങ്ങൾ യുവജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
ശാർക്കര മൈതാനം, കോളൂർ സ്റ്റേഡിയം, ചാമ്പ്യൻസ് ഇൻഡോർ സ്റ്റേഡിയം, ശാർക്കര യു. പി. എസ്, ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മുദാക്കൽ, വക്കം, കിഴുവിലം, ചിറയിൻകീഴ്, അഞ്ചുതെങ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള വിജയികളാണ് ബ്ലോക്ക്തല മത്സരങ്ങളിൽ മാറ്റുരച്ചത്. 221 പോയിന്റുകൾ നേടിയ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി . ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും പങ്കാളികളായി.