ശിവഗിരി: തൊണ്ണൂറാമത് ശിവഗിരി മഹാതീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ശിവഗിരി കുന്നുകളില്‍ വിപുലമായ ഒരുക്കങ്ങളായി.
ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വന്ന് ചേരുന്ന ലക്ഷണക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം, അന്നദാനം ഉള്‍പ്പെടെ മൂന്ന് നേരം ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അന്നദാന പന്തലിന്‍റെ ജോലികള്‍ക്ക് തുടക്കമായി.
വൈദ്യുതി ദീപാലങ്കാരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ജോലികള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചുകഴിഞ്ഞു. വിവിധ വ്യാപാര വ്യവസായങ്ങളുടെ സ്റ്റാളുകള്‍ ലേലം ചെയ്തു കൊടുത്തു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളിലേതു പോലെ അറ്റകുറ്റപ്പണികളും നടത്തി തുടങ്ങി.