വർക്കല സ്വദേശിയായ പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാം ജലാലുദ്ദീനെയാണ് സലാലയിലെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു അദ്ദേഹം. പിതാവ്: ജലാലുദ്ദീന്‍, മാതാവ്: ഹലീമ ബീവി, ഭാര്യ: ഷലഫാം. മൃതദേഹം സലാല ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.