ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദ്ദനമേറ്റത്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം.സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ,സജി യെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.