കൊച്ചുവേളി ക്ലേ ഗേറ്റ് ലെവൽ ക്രോസ് അടച്ചിടും.

തിരുവനന്തപുരം :കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ കോച്ച് വിപുലീകരണത്തിൻെറ ഭാഗമായി നോൺ ഇൻ്റർലോക്കിങ് ജോലികൾ ( പോയിന്റുകൾ, സിഗ്നലുകൾ, ട്രാക്ക് സർക്യൂട്ടുകൾ, ആക്സിൽ കൗണ്ടറുകൾ, മറ്റ് സിഗ്നലിംഗ് ഗാഡ്‌ജെറ്റുകൾ എന്നിവയുടെ താൽക്കാലിക വിച്ഛേദിക്കൽ) നടക്കുന്നതിനാൽ ആറു ദിവസത്തേക്ക് കൊച്ചുവേളി ക്ലേ ഗേറ്റ് ലെവൽ ക്രോസ് (ഗേറ്റ് നമ്പർ 577B) അടച്ചിടും. ഡിസംബർ 06 രാവിലെ 8 മണി മുതൽ 11 ന് വൈകീട്ട് 8 മണി വരെയാണ് അടച്ചിടുക. ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചതാണ് ഇക്കാര്യം.