തിരുവനന്തപുരം : തലസ്ഥാനത്ത് പെൺകുട്ടികൾക്കു നേരെ വീണ്ടും അതിക്രമം. പണ്ഡിറ്റ് കോളനിയിലെ റോഡിലാണ് അതിക്രമം നടന്നത്. ബൈക്കിലെത്തിയ യുവാവ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടികളെ കടന്നു പിടിക്കാൻ ശ്രമിച്ചു. നാലു ദിവസം മുൻപ് നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടികളുടെ കുടുംബം മ്യൂസിയം സ്റ്റേഷനില്‍ പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയ ആൾ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അക്രമിയെ പെൺകുട്ടികൾ പിൻതുടർന്നെങ്കിലും ബൈക്കിൽ രക്ഷപ്പെട്ടു. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ വ്യക്തമായില്ലെന്നു പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞു. മ്യൂസിയം പരിസരത്ത് പുലർച്ചെ നടക്കാനിറങ്ങിയ യുവതി കഴിഞ്ഞ മാസം അക്രമത്തിനിരയായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനുശേഷമാണ് അക്രമിയെ കണ്ടെത്താനായത്. വഞ്ചിയൂർ കോടതി ജംഗ്ഷനിൽ യുവതിയെ അക്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.