നേമത്തെ അശ്വതിയുടെ മരണം 9 വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു

തിരുവനന്തപുരം നേമത്ത് ഒൻപത് വർഷങ്ങൾക്ക് മുൻപ് മരിച്ച യുവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. നേമം സ്വദേശി അശ്വതിയെയാണ് വീട്ടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.
അശ്വതിയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കൊലപാതമാണെന്ന് തെളിഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവായ രതീഷിനെ അറസ്റ്റ് ചെയ്തു. അശ്വതിയെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് രതീഷ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.