90-ാമത് ശിവഗിരി മഹാ തീർഥാടനത്തിന് ഇന്ന് തുടക്കം

വര്‍ക്കല .90-ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം.രാവിലെ 9.30 ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തീർത്ഥാടനം ഉദ്ഘാടനം ചെയ്യും.ശിവഗിരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയാകും.രാവിലെ 7.30ന് ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. ഇന്ന് മുതൽ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീർത്ഥാടനം.തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എല്ലാം ഇതിനോടകം പൂർത്തിയായി.ക്രിസ്മസ് അവധിയായതിനാൽ ശിവഗിരിയിലേക്ക് വലിയ തീർഥാടകരുടെ തിരക്കാണുള്ളത്.