ശ്രീ നാരായണ ഗുരു തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്ര മുറ്റത്തെ തേന്മാവിൻ ചുവട്ടിൽ നിന്നും ഉച്ചതിരിഞ്ഞു 3 pm ന് യാത്ര ആരംഭിച്ചു. പദയാത്ര അനുമതിയും പതാക കൈമാറ്റവും ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ നിർവഹിച്ചു.
സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഋതംബരാനന്ദ തീർത്ഥാടന സന്ദേശം നൽകി. തോമസ് ചാഴിക്കാടൻ MP, തിരുവഞ്ചൂർ രാധാക്യഷ്ണൻ MLA , മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാക്ഷണം നടത്തി. ശിവഗിരി തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തി. പദയാത്ര സ്വാഗത സംഘം ചെയർമാൻ CD അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. GDPS ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ സ്വാഗതം പറഞ്ഞു.