ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമനി ബർലിനിലെ അക്വോറിയത്തിൽ 1500ലധികം അപൂർവ്വയിനവും അത്ഭുതകരവുമായ മത്സ്യങ്ങളാണ് ഈ അക്വേറിയത്തിൽ ഉണ്ടായിരുന്നത്. ബർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകർന്നത്. ഇന്ന് പുലർച്ചെ വൻ ശബ്ദത്തോടെ അക്വേറിയം പൊട്ടുകയായിരുന്നു. 82 അടി ( 25 മീറ്റർ ) ഉയരത്തിൽ സിലിണ്ടർ ആകൃതിയിൽ നിർമ്മിച്ച ഈ അക്വേറിയം ബർലിനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. അക്വേറിയത്തിനകത്ത് കൂടെ സഞ്ചാരികൾക്ക് ലിഫ്റ്റിൽ പോകാൻ കഴിയുന്ന രീതിയിലായിരുന്നു രൂപകൽപന. അകത്തേക്കിറങ്ങാനും ഇതുവഴി കഴിയുമായിരുന്നു.പത്ത് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന അക്വേറിയത്തിൽ 1500 ൽ അധികം അപൂർവ്വ ഇനം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. 2004 ലാണ് അക്വാറിയം തുറന്നത്. താപ നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അക്വേറിയത്തിലെ വെള്ളം ഒഴുകി ഹോട്ടലിനകവും പുറവും തകർന്നു. അവശിഷ്ടങ്ങൾ റോഡിലേക്കും ഒഴുകിയെത്തി. ചില്ല് തറച്ച് രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം ആൾത്തിരക്കില്ലാത്ത സമയത്തായതിനാലാണ് മറ്റു നാശനഷ്ടങ്ങൾ കുറഞ്ഞതെന്ന് ബർലിൻ പൊലീസ് വ്യക്തമാക്കി.