ആറ്റിങ്ങൽ : മാമം ഉത്രാടത്തിൽ എസ് വിക്രമൻനായർ അന്തരിച്ചു. 72 വയസ്സായിരുന്നു. സംസ്കാരം നാളെ ( 23 - 12 - 22 ,വെള്ളി ) വൈകിട്ട് 6 ന് വീട്ടുവളപ്പിൽ . കണിയാപുരം സെന്റ് വിൻസെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു . മുൻ MLA യും സി പി ഐ നേതാവുമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ സഹോദരീ പുത്രനാണ്. ശാരീരികാസ്വസ്തതകളെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു . ഇന്ന് രാവിലെ പത്തര മണിയോടെ തിരുവനന്തപുരത്ത് മകളുടെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്... ഭാര്യ: അവനവൻചേരി ഗവ: ഹൈസ്കൂൾ മുൻ അദ്ധ്യാപിക എൽ വത്സലകുമാരി ... മക്കൾ: വി ഇന്ദു , വി ജയകുമാർ.. മരുമക്കൾ: ബിജു വി നായർ , പൂജ എ കുമാർ .