‘രജനികാന്തിന് ഇന്ന് 72ാം പിറന്നാൾ’; ഇക്കുറി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യൻ സിനിമ സൂപ്പർസ്റ്റാർ രജനികാന്തിന് ഇന്ന് 72ാം പിറന്നാൾ. താരത്തിന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്. പിറന്നാൾ ആശംസകൾ തലൈവർ എന്ന് നടനും മരുമകനുമായ ധനുഷ് കുറിച്ചു.പിറന്നാൾ ആശംസകൾ സൂപ്പർസ്റ്റാർ രജനികാന്ത് സാർ! നിങ്ങൾ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ’ എന്നാണ് ദുൽഖർ ട്വീറ്റ് ചെയ്തത്. ഇക്കുറി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി വൈദ്യപരിശോധനയും രക്തദാനക്യാമ്പുകളും സംഘടിപ്പിക്കും. കൂടാതെ ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽവച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തും.1975 ൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനി വെളളിത്തിരയിൽ എത്തിയത്. തുടക്കത്തിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ പിന്നീട് ഇന്ത്യൻ സിനിമയുടെ പ്രധാന മുഖമായി മാറുകയായിരുന്നു.72ാം വയസിലും സിനിമയിൽ സജീവമാണ് രജനികാന്ത്. നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.