നാലു വയസുകാരിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് 61 മാഗ്നറ്റിക് മുത്തുകള്‍

നാലു വയസ്സുകാരിയുടെ വയറിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 61 മാഗ്നറ്റിക് മുത്തുകൾ. മുത്തുകൾ കുട്ടിയുടെ കുടലിന്റെ ഭിത്തിയിൽ ഒട്ടിപ്പിച്ച നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.പെൺകുട്ടി കുറച്ചുകാലമായി കഠിനമായ വയറുവേദന അനുഭവിക്കുകയായിരുന്നു.രക്ഷിതാക്കൾ കുട്ടിയെ ഹാംഗ്‌ഷോ പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മുത്തുകൾ പുറത്തെടുത്തത്.മാഗ്നറ്റിക് മുത്തുകളായതിനാൽ അവ പലയിടത്തും പരസ്പരം പറ്റിപ്പിടിച്ച് പലയിടത്തും ദഹനനാളത്തിന്റെ സുഷിരത്തിന് കാരണമായതായി ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ 14 ദ്വാരങ്ങളെങ്കിലും കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. മറ്റ് ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ ചിൽഡ്രൻസ് ആശുപത്രിയിലെ ഡോ ചെൻ ക്വിംഗ്ജിയാങ് പറഞ്ഞു. പെൺകുട്ടി വിഴുങ്ങിയ മാഗ്നറ്റിക് മുത്തുകൾ കുട്ടിയുടെ കുടലിന്റെ ഭാഗങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുകയും സുഷിരങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 14 ദ്വാരങ്ങളാണ് പെൺകുട്ടിയുടെ കുടലിൽ കണ്ടെത്തിയതെന്ന് ഡോ. ക്വിംഗ്ജിയാങ് പറയുന്നു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും എന്നാൽ ഭാവിയിൽ കുടലിൽ ചില തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.കഴിഞ്ഞ വർഷം മൂന്ന് വയസ്സുള്ള കുട്ടിയുടെ ചെറുകുടലിൽ നിന്ന് 14 മാഗ്നറ്റിക് മുത്തുകൾ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു. മൂന്ന് ദിവസമായി കടുത്ത പനി, പിത്ത ഛർദ്ദി, വയറുവേദന തുടങ്ങിയ പരാതികളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സിടി സ്കാനിൽ വയറിൽ സുഷിരവും ന്യൂമോപെരിറ്റോണവും ഉള്ള ചെറുകുടലിൽ ഒന്നിലധികം മാഗ്നറ്റിക് മുത്തുകൾ കണ്ടെത്തിയിരുന്നു. കാന്തിക വസ്തുക്കൾ ഉള്ളിൽ പ്രവേശിക്കുന്നത് ഗുരുതരമായ രോഗാവസ്ഥയും മരണനിരക്കും കുട്ടികൾക്ക് ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.