ഉത്തരേന്ത്യയിൽ അതിശൈത്യം,മൂടൽമഞ്ഞ് ശക്തം,ദില്ലിയിൽ താപനില 5ഡിഗ്രിയായി താഴുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ദില്ലി:ഉത്തരേന്ത്യയിൽ അതിശൈത്യത്തിനെ തുടർന്നുള്ള മൂടൽമഞ്ഞ് ഇന്നും തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്‍റെ   മുന്നറിയിപ്പ്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന  ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമായത്. ദില്ലിയിൽ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തിയെങ്കിലും  മൂടൽമഞ്ഞ് രൂക്ഷമല്ല.   മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി 100 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പു. ദില്ലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എട്ട് ട്രെയിനുകൾ വൈകി ഓടി.  ദില്ലിയിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ആയി താഴും എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസം മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശിലും പഞ്ചാബിലുമായി  നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു