തിരുവനന്തപുരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടും. ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി. 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പൊലീസുകാരെ തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന പൊലീസില്‍ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 മുതല്‍ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ബേപ്പൂര്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ടിലാണ് 58 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്നു സര്‍ക്കാരിനെ ഡിജിപി അനില്‍ കാന്ത് അറിയിച്ചത്. സുനുവിനെ പിരിച്ചുവിടാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പ്രതികള്‍ 828 നിലവില്‍ കേരള പൊലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 828 പേരുണ്ട്. എന്നാല്‍ ഭൂരിപക്ഷവും രാഷ്ട്രീയത്തണലില്‍ സുരക്ഷിതരായി കഴിയുകയാണ്.
മികച്ചവര്‍ 98% കേരള പൊലീസില്‍ 98.44% ഉദ്യോഗസ്ഥരും ഒരു കേസിലും ഉള്‍പ്പെടാത്തവരാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
55,000 അംഗങ്ങളുള്ള സേനയില്‍ 1.56% പേര്‍ മാത്രമാണ് ക്രിമിനല്‍ പട്ടികയിലുള്ളത്.