ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ച് എല്ലാം നമ്മൾ പഠിച്ചിട്ടുണ്ട്.അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹത്തിന് ചില കാഴ്ചപ്പാടുകളും ഉണ്ട്. എന്നാൽ, അധ്യാപകരുമായി പ്രണയത്തിൽ വീഴുന്നവരും ഉണ്ട്. 52 -കാരനായ അധ്യാപകനാണ് ബിരുദ വിദ്യാർത്ഥിനിയായ 20 -കാരിയെ പാക്കിസ്ഥാനിൽ വിവാഹം കഴിച്ചത്. ബികോം വിദ്യാർത്ഥിനിയായ സോയ നൂറിന് തന്റെ അധ്യാപകൻ സാജിദ് അലിയോട് പ്രണയം തോന്നുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്നാണ് സോയ പറയുന്നത്. ആദ്യമൊക്കെ വിദ്യാർത്ഥിനിയുടെ പ്രണയാഭ്യർത്ഥന സാജിദ് അലി നിരസിച്ചു. എന്നാൽ, അവസാനം അധ്യാപകനും പ്രണയത്തിലാവുകയും വിവാഹിതരാവാൻ തീരുമാനിക്കുകയും ആയിരുന്നു.
പാകിസ്ഥാനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്‍ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂർവമായ പ്രണയകഥ പങ്ക് വച്ചത്. പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോൾ അധ്യാപകൻ വല്ലാതെ ആയിപ്പോയി എന്നും എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നു എന്നും സോയ പറഞ്ഞു.