'ലോകകപ്പ് ആവേശം ബിവറേജിലും'; ഫൈനല്‍ മത്സര ദിവസം ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണത്തിനും വിഷുവിനും ക്രിസ്മസിനുമൊക്കെ സംസ്ഥാനത്ത് മദ്യവില്‍പ്പന പൊടിപൊടിക്കാറുണ്ട്. ഇത്തവണ ഫുട്ബോള്‍ ലോകകപ്പ് ആവേശവും ബിവ്കോയ്ക്ക് ലോട്ടറിയായി. ലോകകപ്പ് ഫുട്ബോ‌ൾ ഫൈനൽ ആവേശത്തിനിടെ കേരളത്തിൽ ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യമാണ്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്കോയുടെ വരുമാനം. അതേ സമയം ഓണം , ക്രിസ്മസ് നാളുകളിലെ പ്രതിദിന റെക്കോർഡ് മദ്യവില്പന തകർക്കാൻ ലോകകപ്പ് ഫൈനൽ ആവേശത്തിന് കഴിഞ്ഞിട്ടില്ല.