കാപ്പിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് 50 വർഷത്തിൽ അധികമായി നാട്ടുകാർ ഉപയോഗിക്കുന്ന പൊതുവഴി റെയിൽവേ കെട്ടി അടക്കുന്നത്തിനെതിരെ പ്രതിഷേധം...

വര്‍ക്കല റയില്‍വേ സ്‌റ്റേഷൻ പോലെ പ്രാധാന്യമുണ്ടായിരുന്ന റയില്‍വേ സ്‌റ്റേഷനാണ് കാപ്പില്‍..ഒരു കാലത്ത് കയര്‍,കടലുല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്തിരുന്ന...കസ്റ്റംസ് ക്ലിയറിങ് സെന്റർ ഉള്‍പ്പടെ ഉണ്ടായിരുന്നയിടം..സ്‌റ്റേഷൻ കവാടത്തിലേക്ക് കിഴക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ആയിരക്കണക്കിന് വീട്ടുകാര്‍ക്ക് വന്ന് പോകാനായി ഒരു മീറ്റര്‍ വീതിയില്‍ 50 കൊല്ലത്തിലേറെയായി ഉപയോഗിച്ച് വന്ന വഴി റയില്‍വേ കെട്ടി അടയ്ക്കുകയാണ്..ഇതു വഴി മേല്‍പാലം ഇല്ലാത്ത ഇവിടെ രണ്ടു ഭാഗങ്ങളും അപ്പുറവും ഇപ്പുറവുമായി ഒറ്റപ്പെടുകയാണ്..വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ നാട്ടുകാര്‍ റയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അവഗണിച്ച് പണി തുടങ്ങി...ഇന്നലെ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെ നാട്ടുകാരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു...വിഷയത്തില്‍ അടിയന്തിരമായി ഇടപെടല്‍ വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു...അഡ്വഃബി.ആര്‍.എം.ഷഫീര്‍ (കെപിസിസി സെക്രട്ടറി )