വീണ്ടും ഇടിഞ്ഞ് സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്നലെ കുത്തനെ ഇടിഞ്ഞ  സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 320  രൂപ കുറഞ്ഞിരുന്നു.  അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്  39,760 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഇന്നത്തെ വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ  കുറഞ്ഞിരുന്നു . ഇന്നത്തെ വിപണി വില 4115 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്നലെ കുറഞ്ഞിരുന്നു . ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി.  അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.