വീണ്ടും 40,000 കടന്ന് സംസ്ഥാനത്തെ സ്വർണ വില.രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,015 രൂപയും പവന് 40,120 രൂപയുമാണ് ഇന്നത്തെ നിരക്ക്ഈ മാസം 4 തവണയാണ് സ്വർണ വില 40,000 കടക്കുന്നത്. ഡിസംബർ 14, 21,22 തീയതികളിലാണ് സ്വർണവില 40,000 ത്തിനു മുകളിൽ എത്തിയത്.രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിനൊപ്പം ഇന്നലെ രാജ്യാന്തര സ്വർണ വിലയും 1830 ഡോളറിലേക്ക് കുതിച്ചു കയറി. വിപണിയിലെ മാന്ദ്യഭയം സ്വർണത്തിനും അനുകൂലമാണ്.1800 ഡോളറിലാണ് സ്വർണത്തിന്റെ പ്രധാന പിന്തുണ.