കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയര്‍ന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വില്‍പന നടന്നത്.
ആവശ്യം കൂടിയതും ഉല്‍പാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോര്‍ഡ് കുതിപ്പിന് കാരണം.
കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. മധുര മാട്ടുതാവണി പൂവിപണിയില്‍ 4 ടണ്‍ വന്നിരുന്നതിനു പകരം ഒരു ടണ്‍ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയിലും വര്‍ദ്ധനവുണ്ട്. ജമന്തി കിലോയ്ക്ക് 150 രൂപയായും (പഴയ വില 50 രൂപ) പിച്ചി 800 രൂപയായും (പഴയ വില 300 രൂപ) ഉയര്‍ന്നു.
ശബരിമല മണ്ഡലകാല ആഘോഷങ്ങളും തമിഴ്നാട്ടിലെ കാര്‍ത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി. തെക്കന്‍ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉല്‍പാദനത്തില്‍ കുറവുണ്ടായതും വിലവര്‍ദ്ധനയിലേക്ക് നയിച്ചു.