ഹിമാചലിൽ ഭരണം പിടിച്ച് കോൺഗ്രസ്; 38 സീറ്റുകളിൽ ലീഡ് തുടരുന്നു

ഹിമാചൽ പ്രദേശിൽ 38 സീറ്റുകളിൽ ലീഡുമായി വിജയമുറപ്പിച്ച് കോൺഗ്രസ്. 27 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രി ജയ്​റാം ഠാക്കൂർ ആറാം തവണയും വിജയിച്ചു. മൂന്നിടത്ത് ബിജെപി വിമതരാണ് മുന്നിലുള്ളത്. അതേസമയം ജയം ഉറപ്പിച്ച സ്ഥാനാർഥികളെ കോൺഗ്രസ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ നീക്കം തുടങ്ങി.68 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ 12നാണ് വോട്ടെടുപ്പ് നടന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം പിടിച്ചത്.