വെള്ളിയാഴ്ച വൈകുന്നേരം 4. 30ന് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരിക്കുകയും രാത്രിയിൽ തനിച്ച് താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോവുകയും ചെയ്തു.
പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അര പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹരിപ്പാട് പൊലീസും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ സി സി ടി വിയിൽ പ്രതിയായ യുവതി പുലർച്ചെ 4.30ന് പ്ലാസ്റ്റിക് സഞ്ചിയുമായി വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് ശ്രദ്ധയിൽ പെടുകയും തുടർന്ന് പിടികൂടുകയുമായിരുന്നു.
പ്രതിയുടെ വീട്ടിൽ നിന്നും 35,000 രൂപയും സ്വർണാഭരണവും കണ്ടെടുത്തു. പ്രതിയെ ഇന്ന് മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വി എസ്, സബ് ഇൻസ്പെക്ടർ സവ്യസാചി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, മഞ്ജു, രേഖ, സിവിൽ പോലീസ് ഓഫീസർമാരായ ഇയാസ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.