അച്ഛൻ മദ്യപിച്ച് ശല്യം; തലയ്ക്കടിച്ച് െകാന്ന് 32 കഷണമാക്കി കിണറ്റിലിട്ട് മകൻ

അച്ഛനെ കൊന്ന് മൃതദേഹം 32 കഷണങ്ങളാക്കി കുഴൽ കിണറിൽ തള്ളി മകൻ. കർണാടകയിലെ ബഗൽകോട്ടിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. അച്ഛൻ എന്നും മദ്യപിച്ച് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുമെന്നും സഹികെട്ടാണ് കൊല്ലാൻ തീരുമാനിച്ചതെന്നും മകൻ പറയുന്നു. സംഭവത്തിൽ 20വയസ്സുകാരൻ വിതല കുലാലിയെ പൊലീസ് അറസ്റ്റ് ചെയ്തു. 53കാരൻ പരശുറാം കുലാലിയാണ് കൊല്ലപ്പെട്ടത്.ഡിസംബർ ആറിനായിരുന്നു സംഭവം. അമ്മയും മൂത്ത സഹോദരനും അച്ഛന്റെ മദ്യപാനത്തിൽ സഹികെട്ട് വേർപിരിഞ്ഞായിരുന്നു താമസം. ഇളയ മകനായ വിതലയായിരുന്നു അച്ഛനൊപ്പം. മദ്യപിച്ച് വീട്ടിലെത്തി ഈ മകനുമായും എന്നും തർക്കത്തിലായിരുന്നു പരശുറാം. സംഭവദിവസം തർക്കത്തിന് ഒടുവിൽ ഇരുമ്പ് വടി െകാണ്ട് അച്ഛന്റെ തല തകർത്തശേഷം മൃതദേഹം 32 കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. പിന്നീട് വീടിന് സമീപത്തുള്ള കുഴൽക്കിണറിൽ ഉപേക്ഷിച്ചു. ഇയാളെ കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം െതളിഞ്ഞത്. കുഴൽകിണറിൽ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു.