നടന്‍ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയില്‍ നിന്ന് പണം കിട്ടാന്‍ പൊലീസ് ഇടപെട്ടാല്‍ നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില്‍ എത്തി പരാതി പറയുകയായിരുന്നു.
”അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല്‍ മതി”, എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാല്‍ ലഭിച്ചില്ല. ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു