തിരുവനന്തപുരം:കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഡിസംബർ മാസമായി 2022. ഡിസംബർ 1 മുതൽ 18 വരെയായി ഇതുവരെ ലഭിച്ചത് 84.7 mm മഴ .ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് 1946ലാണ്. അന്ന് റെക്കോർഡ് ചെയ്തത് 202.3 mm മഴ. ഇതുവരെയുള്ള കണക്ക് പ്രകാരം 11 വർഷങ്ങളിൽ കേരളത്തിൽ ഡിസംബർ മാസത്തിൽ 100 mm കൂടുതൽ മഴ രേഖപെടുത്തിയിരുന്നു. 1997 (93.4 mm) 1998 ( 84.3 mm) 2015 ( 79.5 mm) വർഷങ്ങളിൽ കൂടുതൽ മഴ റെക്കോർഡ് ചെയ്തിരുന്നു.നിലവിൽ തുലാവർഷത്തിൽ കേരളത്തിൽ 3% മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 483.8 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 471 mm മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയില്‍ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ കുറവ് രേഖപെടുത്തി .