ഓക് ലൻഡ്: പുതുവർഷത്തെ വരവേറ്റ് ലോകം. കിരിബാതി ദ്വീപുകളിലെ കിരിടിമതി എന്ന സ്ഥലത്താണ് 2023നെ ആദ്യം വരവേറ്റത്(ഇന്ത്യൻ സമയം ഡിസംബർ 31 3.30ന്). ഏകദേശം 811 ചതുരശ്ര കിലോമീറ്ററായി വ്യാപിച്ചുകിടക്കുന്ന പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് കിരിബാത്തി.പുതുവർഷത്തെ ആഘോഷാവരങ്ങളോടെ ആദ്യം വരവേറ്റത് ന്യൂസിലാൻഡ് ആയിരുന്നു.ഓക് ലൻഡിൽ വർണ്ണാഭമായ വെടിക്കെട്ട് ഒരുക്കി 2023നെ വരവേറ്റു.