മൂന്ന് വാക്കുകളില്‍ നിന്നാണ് ഈ പദം തെരെഞ്ഞെടുത്തത്. ഗോബ്ബിന്‍ മോഡിന് ലഭിച്ച 318,956 വോട്ടുകള്‍ മൊത്തം വോട്ടിന്റെ 93% ആണ്. രണ്ടാം സ്ഥാനം ലഭിച്ച മെറ്റാ വേഴ്സ് എന്ന വാക്കിന് 14,484 വോട്ടുകള്‍ ലഭിച്ചു. 8,639 വോട്ടുകള്‍ നേടിയ # ഐ സ്റ്റാന്‍ഡ് വിത്ത് എന്ന വാക്കാണ് മൂന്നാം സ്ഥാനത്ത്.
സാമൂഹിക മാനദണ്ഡങ്ങളെയോ പ്രതീക്ഷകളെയോ നിരാകരിക്കുന്ന വിധത്തില്‍ മടിയും അലസതയും അത്യാഗ്രഹത്തോടെയുമുള്ള ഒരു തരം പെരുമാറ്റം എന്നാണ് ഓക്സ്ഫഡ് യുണിവേഴ്സിറ്റി പ്രസ് ഗോബ്ലിന്‍ മോഡ് എന്ന പദത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം. 2009ല്‍ ഈ പദം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ മുമ്പുണ്ടായിരുന്ന ജീവിതരീതിയിലേക്ക് മടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആളുകള്‍ തിരിച്ചറിഞ്ഞതോടെ ഈ പദത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും അത് ജനകീയമാകുകയും ചെയ്തു.