ചലഞ്ചേഴ്‌സ് കപ്പ് 2022 ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റിന് സമാപനം; ഒന്നാം സമ്മാനം കരസ്ഥമാക്കി R10 അൽ സാറാസ്.

ആറ്റിങ്ങൽ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചലഞ്ചേഴ്‌സ് കപ്പ് 2022 ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു.ശരത് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും 1,11,111 രൂപക്കും വേണ്ടിയുള്ള ടൂർണമെന്റിന്റെ ഒന്നാം സമ്മാനം R10 അൽ സാറാസും. ശ്രീകുമാർ. എൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കും 55,555 രൂപ യും അടങ്ങുന്ന രണ്ടാം സമ്മാനം അനുഗ്രഹ തോന്നയ്ക്കൽ. ടീമും നേടി,ടൂർണമെന്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും കൂടാതെ മത്സരത്തിനൊപ്പം സംഘടിപ്പിച്ച ഫാന്റസി 9,ഗ്രൗണ്ടിൽ നടന്ന ഗെയിം സെന്റർ ലെ മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം നേടിയവർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ യോഗത്തിൽ ആദരിച്ചു.സമാപന യോഗം തിരുവനന്തപുരം റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എം. കെ.സുൽഫിക്കർ നിർവഹിച്ചു. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ വി.എ. ജഗദീഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.അഡ്വ.സി.ജെ രാജേഷ്, ആർ. രാജു,കുമാർ,വിഷ്ണുചന്ദ്രൻ, എസ് സുഖിൽ,നഗരസഭാ യൂത്ത് കോ ഓർഡിനേറ്റർ ആർ. രാജേഷ്, ക്ലബ് പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, അജാസ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.