ബ്ലാക്ക് മാമ്പ പാമ്പിനെയാണ് കുടുംബം ക്രിസ്മസ് ട്രീയിൽ നിന്നും കണ്ടെത്തിയത്. എലാപിഡേ കുടുംബത്തിൽ പെട്ട ഇവ ലോകത്തിലെ തന്നെ ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നാണ്. ആഫ്രിക്കയുടെ ഭാഗങ്ങളാണ് ഇവയുടെ ജന്മദേശം. ആറരയടി നീളമുള്ള പാമ്പിനെയാണ് കുടുംബം കണ്ടെത്തിയത്.
പാമ്പിന്റെ കടിയേറ്റാൽ ഉടനെ തന്നെ ന്യൂോറടോക്സിൻ പുറത്ത് വിടുന്നു. ഇരുപത് മിനിറ്റിനുള്ളിൽ മനുഷ്യ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കും എന്നാണ് പറയുന്നത്. എന്നാൽ, നിക്ക് ഇവാൻസ് എന്നൊരാൾ കുടുംബത്തിന് രക്ഷകനായി. അതിനാൽ തന്നെ അവർക്ക് പാമ്പിന്റെ അടുത്ത് പോകേണ്ടി വന്നില്ല. പാമ്പിനെ കണ്ട് ഭയന്ന കുടുംബം നിക്ക് ഇവാൻസിനെയാണ് പാമ്പിനെ എടുത്ത് മാറ്റാൻ വിളിച്ചത്. നിക്ക് അത് വിജയകരമായി പൂർത്തിയാക്കുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്തു.