ആദ്യ പിറന്നാൾ ആഘോഷിക്കുന്നതിരുവനന്തപുരം ലുലു മാൾ 160 സാന്താക്ലോസുകളെ അണിനിരത്തി വേറിട്ട ഒരു റിക്കോർഡ് നേട്ടം

ആദ്യ പിറന്നാൾ ആഘോഷിക്കുന്ന തിരുവനന്തപുരം ലുലുമാൾ വേറിട്ട ഒരു റിക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു. സാന്താക്ലോസ് വേഷധാരികളായ 160 യുവജനങ്ങൾ ഒരുമിച്ച് ലുലുമാളിലെ ഗ്രേറ്റർ ആർട്ടിയത്തിൽ നൃത്തം വച്ചു കൊണ്ടാണ് ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്‌സിലെത്തിയത്. 

നിലവിലുള്ള റിക്കോർഡായ 110 പേരുടെ മാസ് സാന്റാ ഡാൻസിന്റെ റിക്കോർഡാണ് ഇന്നലെ വൈകുന്നേരം ലുലുമാളിൽ പഴങ്കഥയായത്. തിരുവനന്തപുരത്തെ വിദ്യാർഥികൾ ഉൾപ്പടെയുള്ള യുവജനങ്ങളുടെ പ്രകടനം വീക്ഷിക്കാൻ ബഹു. ക്ലീമിസ് ബാവ ലുലുവിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ലാലു മാൾ അധികാരികൾ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം സ്വീകരിച്ചു. 

ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്സിനെ പ്രതിനിധീകരിച്ച് ശ്രീ. ഷാഹുൽ ഹമീദ് ശ്രീ.പ്രജീഷ് നിർഭയ എന്നിവർ പരിപാടിയുടെ റിക്കോർഡ് നേട്ടത്തിന്റെ വിലയിരുത്തൽ നടത്തുകയും അവാർഡ് കൈമാറുകയും ചെയ്തു.

വാർത്ത & ചിത്രം : Syed Shiyaz Mirza