ചിറയിന്‍കീഴ് താലൂക്കിലെ 'കളക്ടറോടൊപ്പം' അദാലത്ത് ഡിസംബര്‍ 15ന്

ചിറയിന്‍കീഴ് താലൂക്കിലെ 'കളക്ടറോടൊപ്പം' അദാലത്ത് ഡിസംബര്‍ 15ന്. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നേരിട്ട് പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്താണ് കളക്ടറോടൊപ്പം എന്ന പേരില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ സംഘടിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് അന്നേദിവസം നേരിട്ട് ഹാജരായി കളക്ടര്‍ക്ക് സമര്‍പ്പിക്കാം. റീസര്‍വ്വേ, പോക്കുവരവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവ ഒഴിച്ചുള്ള പരാതികള്‍ അദാലത്തില്‍ സ്വീകരിക്കും.