ലംബോർഗിനി, ഫെരാരി, റോൾസ്-റോയ്‌സ് എന്നിവയുൾപ്പെടെ നിരവധി വിദേശ കാറുകൾ നസീറിന്റെ ഗാരേജിൽ ഉണ്ടെങ്കിലും മക്ലാരൻ 765 LT സ്പൈഡർ തികച്ചും വ്യത്യസ്തമാണ്. ഒരു ലിമിറ്റഡ് എഡിഷൻ കാറായതിനാൽ ആകെ 765 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കപ്പെടുകയുള്ളൂ, അതിൽ ഒന്നിനെയാണ് നസീർ സ്വന്തമാക്കിയിരിക്കുന്നത്. വോൾക്കാനോ റെഡ് ഷേഡ് നിറമാണ് നസീർ കാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് കൂടുതൽ കസ്റ്റമൈസേഷനുകൾ ലഭിച്ചോ എന്ന് ഇതുവരെ അറിവായിട്ടില്ല.നസീർ തൻ്റെ സൂപ്പർകാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. 765 പിഎസും 800 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 പെട്രോൾ എൻജിനാണ് മക്ലാരൻ 765 LT സ്പൈഡറിന് കരുത്തേകുന്നത്. മക്ലാരൻ 765 LT യുടെ ഉയർന്ന വേഗത ഏകദേശം 330 km/h ആണ്, ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നായി സ്പൈഡറിനെ മാറ്റുന്നു.