ന്യൂഡൽഹി. സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരു പരീക്ഷകളും ഫെബ്രുവരി 15നു തുടങ്ങുമെന്നു നേരത്തേ തന്നെ അറിയിച്ചിരുന്ന ങ്കിലും ടൈംടേബിൾ വരാത്തത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ മാർച്ച് 21 നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനും തീരും. മുൻവർഷത്തെ പ്പോലെ രണ്ടു ഭാഗങ്ങളായിട്ടല്ല ഇത്തവണ പരീക്ഷ. പ്രധാന വിഷ യങ്ങളുടെ തീയതികൾ: പത്താംക്ളാസ് ഫെബ്രുവരി 27: ഇംഗ്ലിഷ്, മാർച്ച് 1: മലയാളം, മാർച്ച് 4: സയൻസ്, മാർച്ച് 13: ഐടി/കംപ്യൂട്ടർ ആപ്ലി ക്കേഷൻസ്, മാർച്ച് 17: ഹിന്ദി, മാർ ച്ച് 21: മാത്ത്സ്...