കേരള സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിഭാവന ചെയ്ത മോക്ഷ -Say NO to Drugs ക്യാമ്പയിൻ പ്രോഗ്രാം ഒക്ടോബർ 6ന് ശ്രീ ശങ്കര കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓൺലൈൻ സന്ദേശതോടുകൂടി ആരംഭിച്ച പരിപാടികൾ ഒരുമാസത്തോളം കോളേജിൽ പല രീതിയിൽ ഉള്ള പ്രോഗ്രാമുകളായി നടന്നു. നവംബർ 1ന് കേരള പിറവി ദിനത്തിൽ ശ്രീ ശങ്കര കോളേജിൽ സമാപന സമ്മേളനവും മനുഷ്യ ചങ്ങല രൂപീകരണവും, പ്രതീകാ ത്മകമായി ലഹരി മരുന്നുകൾ കത്തിച്ചു കളയുന്ന പരിപാടിയും സംഘടിപ്പിച്ചു. .പ്രിൻസിപ്പൽ Dr. ജി തുളസിധരന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളത്തിൽ Dr.അമ്പു ആർ നായർ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് ശ്രീ ശങ്കര ട്രസ്റ്റ് സൗത്ത് സോൺ ചെയർമാൻ കേശവൻ പോറ്റി ഉൽഘാടനം ചെയ്തു.
ഉത്ഘാടനതോടൊപ്പം തന്നെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജിൽ നടത്തിയ skit മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ ശ്രീ ശങ്കര കോളേജ് ടീമിന് ട്രോഫികൾ sree sankara trust south zone chairman കേശവൻ പോറ്റി ,ഡയറക്ടർ കം കോർഡിനേറ്റർ ആയ ഇന്ദു ലക്ഷ്മി ടീച്ചർക്ക് നല്കി. വാർഡ് മെമ്പർ നിസാമുദ്ദിൻ സർട്ടിഫിക്കറ്റു കൾ കുട്ടികൾക് വിതരണം ചെയ്തു,cash പ്രൈസ് നൽകിയത് excise preventive ഓഫീസർ ഷൈജു . അധ്യക്ഷ പ്രസംഗം കോളേജ് പ്രിൻസിപ്പൽ dr g തുളസിധരൻ നിർവഹിച്ചു. വാർഡ് മെമ്പർ നിസാമുദ്ദിൻ ആറ്റിങ്ങൽ excise preventive ഓഫീസർഷൈജു, sree sankara trust പ്രതിനിധി ശ്രീ ബിജു. എന്നിവർ ആശംസകൾ അർപ്പിച്ചു. Say no to drugs എന്ന ആശയത്തിന് കുട്ടികൾ ചിരാത് കൊളുത്തുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു, തുടർന്നു കുട്ടികൾ വൃത്താകൃതിതയിൽ മനുഷ്യ ചങ്ങല തീർത്തുകൊണ്ട് ലഹരിക്കെതിരെ യുള്ള മുദ്രാവാക്യം വിളിച്ചു.തുടർന്നു പ്രിൻസിപ്പൽ തുളസിധരന്റെ സാന്നിധ്യത്തിൽ മറ്റുവീശിഷ്ട അതിഥികളും ചേർന്നു പ്രതീകത്മകമായി ലഹരി വസ്തുക്കൾ കത്തി ക്കുകയും ചെയ്തു. തുടർന്നു ഇക്കണോമിക്സ് വിഭാഗം മേധാവി ഭരത് സാബു നന്ദി പ്രകാശിപ്പിച്ചു.