വർക്കലയിൽ വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു....l

വർക്കല നഗരസഭയുടെ ഹെൽത്ത് വിഭാഗം വർക്കലയിലെ ടൂറിസം ഏരിയയിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഹോട്ടൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. റാബിറ്റ് കഫെ ഹെലിപാഡ്, ഗോഡ്സ് ഓൺ കൺട്രി റെസ്റ്റാറന്റ് ഹെലിപ്പാട്, ബട്ടർ ലെമൺ ഗാർലിക് റസ്റ്റോറന്റ് ഹെലിപാഡ്, കൈരളി ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡ് ഇന്ദിരാ പാർക്ക് (ഗവൺമെന്റ് ഹൈസ്കൂളിന് സമീപം ) വർക്കല, ദ ഗേറ്റ് വേ ഹോട്ടൽ ജനാർദ്ദനപുരം ഗ്രീൻ പാലസ് ഹെലിപാഡ് എന്നീ ഹോട്ടലു കളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാർ അനിൽ കുമാർ പി.ആർ. അനീഷ് എസ്. ആർ , സോണി എം, സരിത . എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് നഗരസഭ സെക്രട്ടറി സനൽകുമാർ ഡി.വി അറിയിച്ചു.