ബംഗളൂരു ആസ്ഥാനമായുള്ള എംആര്‍ടി മ്യൂസികാണ് പരാതി നല്‍കിയത്. കെജിഎഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.
കെജിഎഫ് ടുവിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് പരാതി. എംആര്‍ടി മ്യൂസിക് യശ്വന്ത്പുര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
വന്‍ തുക നല്‍കിയാണ് കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം വാങ്ങിയതെന്നു കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് പരാതിയിലുണ്ടായിരുന്നു. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നു കമ്പനി ചൂണ്ടിക്കാട്ടി.