BREAKING NEWS സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ, സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വെയെ തകര്‍ത്ത് സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 71 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി.”മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്.