ഉടുമ്പുൻചോല ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകനെ അച്ഛൻ വെട്ടിയത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും പിതാവിനേയും മർദിച്ചു. തുടർന്ന് സ്വയരക്ഷയ്ക്ക് വേണ്ടി പിതാവ് വെട്ടുകയായിരുന്നു. കൈയിലാണ് വെട്ടേറ്റത്.